Spread the love

ദുബായ് :ദുബായിൽ നടക്കുന്ന എക്സ്പോ 2020 ന് മുന്നോടിയായി നിലവിലുള്ള കോവിഡ് 19 നിയന്ത്രണങ്ങളും, നിരോധനങ്ങളും നീക്കം ചെയ്യാൻ ഒരുങ്ങി ദുബായ്. ഇന്ത്യയിൽ നിന്നുള്ള യാത്ര നിരോധനവും ഇതിലുൾപ്പെടുമെങ്കിലും ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങളും, നിയന്ത്രണങ്ങളും വിലയിരുത്തി ആയിരിക്കും തീരുമാനം.

Expo 2020; Dubai ready to lift travel ban and Covid restrictions

2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് ലോകരാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോ നടക്കുന്നത്. 2020 ൽ നടക്കേണ്ടിയിരുന്ന മേള കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.താരതമ്യേന കുറഞ്ഞ കോവിഡ് കേസുകളാണ് യുഎഇയിൽ ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്.അതേസമയം ദുബായിലെ വിനോദസഞ്ചാരമേഖല പതിയെ തിരിച്ചു വരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സന്ദർശക വിസക്കാരും, വിസ റദ്ദാക്കി മടങ്ങിവരും മാത്രമാണ് ഇപ്പോൾ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും. യുഎയിലേക്ക് വരാൻ തയ്യാറെടുക്കുന്ന ഒട്ടേറെ കുടുംബങ്ങൾ കേരളത്തിലുമുണ്ട്. വലിയ സാമ്പത്തിക നഷ്ടമാണ് ഇവരിൽ പലർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്.എങ്കിലും, സന്ദർശന വീസ യുടെയും, താമസ വീസയുടെ കാലാവധി യുഎഇ ഗവൺമെൻറ് നീട്ടുമെന്ന പ്രതീക്ഷയിലാണ്
ഏവരും.

Leave a Reply