Spread the love

എക്സ്പോ ; ഒരേസമയം 30 വാഹനങ്ങൾ ചാർജ് ചെയ്യാനാകുന്ന ചാർജിങ് സ്റ്റേഷനുകൾ ഒരുക്കി ദീവ.


ദുബായ് : ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ എക്സ്പോ വേദികളോടനുബന്ധിച്ച് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) 15 ഗ്രീൻ ചാർജർ സ്റ്റേഷനുകൾ തുറന്നു. ഓപർച്യൂണിറ്റി, സസ്റ്റൈനബിലിറ്റി, മൊബിലിറ്റി മേഖലകളിലെ പവിലിയനുകളിൽ 5 സ്റ്റേഷനുകൾ വീതമാണു സ്ഥാപിച്ചത്.
ഒരേസമയം, 30 വാഹനങ്ങൾ ചാർജ് ചെയ്യാനാകും. എക്സ്പോ ഓഫിസിനോടനുബന്ധിച്ച്  2 സ്റ്റേഷനുകൾ വേറെയും ഒരുക്കിയിട്ടുണ്ട്. ഇതോടെ ദുബായിലെ ആകെ സ്റ്റേഷനുകളുടെ എണ്ണം 300 ആയി.
ഇലക്ട്രിക് ബസുകളും മറ്റു വാഹനങ്ങളും വയലർലെസ് സംവിധാനം ഉപയോഗിച്ചു ചാർജ് ചെയ്യാനും സംവിധാനമുണ്ട്.ഷേപ്ഡ് മാഗ്നറ്റിക് ഫീൽഡ് ഇൻ റസൊണൻസ് (എസ്എംഎഫ്ഐആർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണിത്. ദീവയുടെ ഗ്രീൻ ചാർജർ സർവീസിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾക്ക് ഡിസംബർ 31വരെ സൗജന്യമായി ചാർജ് ചെയ്യാം. സൗജന്യ പാർക്കിങ്, കുറഞ്ഞ റജിസ്ട്രേഷൻ ഫീസ് എന്നിങ്ങനെ ആർടിഎയുടെ ആനുകൂല്യങ്ങളുമുണ്ട്.
ഈ വർഷം ഫെബ്രുവരി അവസാനം വരെയുള്ള കണക്കനുസരിച്ച് ദുബായിൽ 2,473 ഇലക്ട്രിക് വാഹനങ്ങളും 6,016 ഹൈബ്രിഡ് വാഹനങ്ങളുമുണ്ട്. എക്സ്പോ വേദിയോടനുബന്ധിച്ച് 426 കോടി ദിർഹത്തിന്റെ  വൈദ്യുതി-ജല പദ്ധതികൾ പൂർത്തിയാകുകയാണെന്ന് ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ അറിയിച്ചു.

Leave a Reply