മുംബൈ ∙ ഫ്ലാറ്റ് വിൽക്കാൻ ശ്രമിച്ച നടൻ രാകേഷ് ബേദിക്കു സൈബർ തട്ടിപ്പിൽ നഷ്ടപ്പെട്ടത് 85,000 രൂപ. കരസേന ഉദ്യോഗസ്ഥനെന്ന പേരിൽ ഫ്ലാറ്റ് വാങ്ങാൻ താൽപര്യം കാണിച്ചു ബന്ധപ്പെട്ടയാളാണ് ബേദിയിൽ നിന്നും തട്ടിയെടുത്തത്. പുനെയിലെ ഫ്ലാറ്റ് വിൽക്കാൻ പ്രോപ്പർട്ടി വെബ്‌സൈറ്റിൽ പരസ്യം നൽകിയ ബേദിയെ സൈനികനെന്ന് പറഞ്ഞ ആദിത്യ കുമാർ എന്നൊരാളാണ് വിളിച്ചത്.
ഫ്ലാറ്റിന്റെ കൂടുതൽ ഫോട്ടോകൾ ആവശ്യപ്പെട്ട ഇയാൾ അവ കണ്ട ശേഷം തന്റെ സീനിയർ ഓഫിസർക്ക് ഫ്ലാറ്റ് ഇഷ്ടമായെന്നും 87 ലക്ഷം രൂപയ്ക്ക് വാങ്ങാൻ തയാറാണെന്നും പറഞ്ഞു. അഡ്വാൻസ് നൽകുന്നതിനായി ബേദിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് ബേദിയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടതിനാൽ ബേദി അതും നൽകി.