നെറ്റഫ്ലിക്സ് പാസ്വേഡ് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ലോകത്തിന്റെ പല കോണിലിരുന്നു ഉപയോഗിക്കുന്നതിനും പ്രത്യേക ഉപയോക്തൃ പ്രൊഫൈലുകൾ പോലുള്ള സവിശേഷതകൾ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നെറ്റഫ്ലിക്സ്. ഒരു പുതിയ പോസ്റ്റിൽ, പരീക്ഷണ അടിസ്ഥാനത്തിൽ ചിലി, കോസ്റ്റാറിക്ക, പെറു എന്നീ രാജ്യങ്ങളില്‍ രണ്ട് പുതിയ സവിശേഷതകൾ പരീക്ഷിക്കുമെന്ന് അറിയിച്ചിരുന്നു. സ്റ്റാൻഡേർഡ്, പ്രീമിയം പ്ലാനുകളിലെ വെവ്വേറെ പ്രൊഫൈലുകളും സ്ട്രീമുകളും പോലുള്ള സവിശേഷതകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടുന്നത് ഞങ്ങൾ എപ്പോഴും എളുപ്പമാക്കിയിട്ടുണ്ട്. എന്നാല്‍ എപ്പോള്‍, എങ്ങനെ പങ്കിടാം എന്നത് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്, പോസ്റ്റില്‍ പറയുന്നു.
അക്കൗണ്ട് പങ്കിടുന്നത് തടയുന്നതിനായി, പുതിയ അംഗത്തെ ചേര്‍ക്കുക (Add Extra Member), പ്രൊഫൈല്‍ പുതിയ അക്കൗണ്ടിലേക്ക് മാറ്റുക (Transfer Profile to New Account) എന്നി രണ്ട് പുതിയ സവിശേഷതകള്‍ ആണ് അവതരിപ്പിക്കുന്നത്. സ്റ്റാൻഡേർഡ്, പ്രീമിയം പ്ലാനുകളനുസരിച്ച് ഉപയോക്താവിന് സ്വന്തം പ്രൊഫൈലില്‍ ഒപ്പം താമസിക്കുന്നതല്ലാത്ത രണ്ട് പേരെ വരെ ഉപ-അക്കൗണ്ടുകളായി ചേർക്കാൻ കഴിയും. ബേസിക്, സ്റ്റാൻഡേർഡ്, പ്രീമിയം പ്ലാനുകളിലെ അംഗങ്ങൾക്ക് അവരുടെ അക്കൗണ്ട് പങ്കിടുന്ന ആളുകളെ ഒരു പുതിയ അക്കൗണ്ടിലേക്കോ അല്ലെങ്കിൽ ഒരു അധിക അംഗത്വ ഉപ അക്കൗണ്ടിലേക്കോ മാറ്റാന്‍ കഴിയും.