കേരളത്തിൽ വ്യാഴാഴ്ച വരെ ശക്തമായ/അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. തുടർന്നുള്ള ദിവസങ്ങളിൽ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ട്. വരും മണിക്കൂറിൽ വടക്കൻ കേരളത്തിൽ മഴ/കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തിൽ കാലവർഷക്കാറ്റ് ശക്തമാകുകയാണ്. മലയോര മേഖലയിലും മഴ ശക്തമാണ്.
രണ്ട് ജില്ലകളില്‍ കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് റെഡ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.