തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടൽ തീവ്രന്യുന മർദ്ദം Trincomalee ( ശ്രീലങ്ക ) ക്ക് 190 km കിഴക്കായും നാഗപ്പട്ടണത്തിന് ( തമിഴ്നാട് ) 430 km കിഴക്ക് – തെക്ക് കിഴക്കായും പുതുച്ചേരി ( തമിഴ് നാട് ) യിൽ നിന്ന് 520 km തെക്ക് കിഴക്കായും ചെന്നൈ ( തമിഴ്നാട് ) യിൽ നിന്ന് 580 km തെക്ക് – തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു.
അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു അതി തീവ്രന്യുന മർദ്ദമായി മാറി വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ ശ്രീലങ്കയുടെ കിഴക്കൻ തീരം വഴി വടക്കൻ തമിഴ് നാട് തീരത്തേക്ക് സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ മാർച്ച് 7,8 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത