Spread the love

നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കൊലപാതകം കേരള ജനതയെ ഞെട്ടിക്കുന്നത്. ആരിശ്ശേരിൽ ഐവിന്‍ ജോജോയെ (24) ക്രൂരമായ മർദനത്തിന് ഇരയാക്കിയ ശേഷമാണ് കോല നടത്തിയതെന്ന് സൂചന. പ്രതികള്‍ ഐവിന്റെ മുഖത്ത് മർദിച്ച് മൂക്കിന്റെ പാലം തകര്‍ന്നു. ഐവിന്റെ കൈയിലും ജനനേന്ദ്രിയത്തിലും ഗുരുതര പരുക്കുകള്‍ ഉണ്ട്. ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. ഇതിൽ നിന്നെല്ലാം മനസിലാക്കുന്നത് അപകടത്തിന് മുന്‍പ് ഐവിൻ ക്രൂര മർദനത്തിന് ഇരയായിട്ടുണ്ടെന്നാണ്.

രാത്രി 11 മണിയോടെ കാലടി തോബ്ര റോഡിലാണ് ഹോട്ടല്‍ ഷെഫായ ഐവിന്‍ ജിജോയും- CISF ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നത്. ഇതിനിടയിലാണ് ഉദ്യോഗസ്ഥര്‍ ഐവിനെ കാര്‍ ഇടിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ യുവാവ് CISF ഉദ്യോഗസ്ഥരുടെ കാറിന്റെ ബോണറ്റില്‍ അകപ്പെട്ടു. വാഹനം നിര്‍ത്താത്തെ ഐവിനുമായി CISF ഉദ്യോഗസ്ഥര്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചു. ഒടുവില്‍ നായത്തോടുള്ള ഇടവഴിയില്‍ ഉപേക്ഷിച്ച് കടന്ന് കളയാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് പ്രതികളില്‍ ഒരാളെ പിടിച്ചത്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂര കൊലപാതകത്തില്‍ കലാശിച്ചത്.

ഐവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളുമായി തര്‍ക്കിക്കുന്ന വീഡിയോ ഐവിന്‍ സ്വന്തം മൊബൈലില്‍ പകര്‍ത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമതിയാണ് കേസ് എടുത്തിരിക്കുന്നത്. കൊടും ക്രൂരകൃത്യം നടത്തിയ CISF ഉദ്യോഗസ്ഥര്‍ ക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും. തുറവൂര്‍ സ്വദേശിയാണ് ഐവിന്‍ ജിജോ. കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരായ എസ് ഐ വിനയ്കുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി

Leave a Reply