സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് പവന് 440 രൂപ കൂടി 84,680 രൂപയും ഗ്രാമിന് 55 രൂപ കൂടി 10,585 രൂപയുമായി. ഇന്നലെ പവന് 320രൂപ കൂടി 84,240 രൂപയും ഗ്രാമിന് 40 രൂപ കൂടി 10,530 രൂപയുമായിരുന്നു. ഈ മാസം തുടക്കം മുതൽക്കേ സ്വർണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്തംബർ 23നായിരുന്നു. അന്ന് പവന് 84,840 രൂപയും ഗ്രാമിന് 10,605 രൂപയുമായിരുന്നു. ഈ മാസം ഒന്നിനായിരുന്നു ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 77,640 രൂപയും ഗ്രാമിന് 9,705 രൂപയുമായിരുന്നു.







