നല്ല നിറവും നല്ല ചര്‍മവുമെല്ലാം അടിസ്ഥാനപരമായി സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളായി കാണുന്നു. ഇതെല്ലാം ഒരു പരിധി വരെ പാരമ്പര്യമായി ലഭിയ്ക്കുന്ന ഒന്നാണ്. അമ്മയുടെ വയറ്റില്‍ കുഞ്ഞു രൂപപ്പെടുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ഏതാണ്ടു തീരുമാനിയ്ക്കപ്പെട്ടു കഴിയും. ഇതില്‍ വല്ലാതെ വലിയ തോതില്‍ വ്യത്യാസങ്ങള്‍ വരുത്താം എന്നല്ല, പറയുന്നത്. അതായത് കറുത്ത ആളെ നല്ല പാല്‍ക്കളറാക്കുക, വല്ലാതെ മോശം ചര്‍മമുള്ളയാളെ നല്ല സൂപ്പര്‍ ചര്‍മമാക്കി മാറ്റുക എന്നിവയൊന്നും തന്നെ സാധ്യമല്ല. എന്നാല്‍ അതേ സമയം ചില ചില്ലറ മാറ്റങ്ങള്‍ സാധ്യമാണ്.
പലപ്പോഴും നാം സൗന്ദര്യ സംരക്ഷണ വഴികളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. പല ക്രീമുകളും മുഖത്തുപയോഗിയ്ക്കുക, ചില ബ്യൂട്ടി പാര്‍ലര്‍ വഴികള്‍ പരീക്ഷിയ്ക്കുക എന്നിവയെല്ലാം തന്നെ ഇതില്‍ പെടുന്നു. എന്നാല്‍ നല്ല ചര്‍മവും നിറവുമെന്നത് ഉള്ളിലേയ്‌ക്കെത്തുന്ന പോഷകങ്ങള്‍, ഭക്ഷണങ്ങള്‍ എന്നിവ കൂടി അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന കാര്യം ഓര്‍മിയ്ക്കുക. ചര്‍മത്തിനു പുറത്തേ മാത്രമല്ല, ഉള്ളിലേയ്ക്കുള്ളതു കൂടിയാണ് ചര്‍മത്തിന്റെ നിറവും തരവും നിര്‍ണയിക്കുന്നതെന്നു പ്രധാനം
ചര്‍മപ്പുറത്തെ സൗന്ദര്യ സംരക്ഷണ വഴികള്‍ക്കപ്പുറം ചില പ്രകൃതിദത്ത വഴികള്‍ പരരീക്ഷിയ്ക്കാം. ചില ഭക്ഷണങ്ങള്‍, ചില പ്രത്യേക പാനീയങ്ങള്‍ എന്നിവ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇതെക്കുറിച്ചറിയൂ.
ചില പ്രത്യേക ഭക്ഷണങ്ങൾ
ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ് ചില പ്രത്യേക ഭക്ഷണങ്ങള്‍. പോംഗ്രനേറ്റ്, ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയാണ് ഇതിനായി നല്ലത്. ഇവയെല്ലാം തന്നെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാലും വൈറ്റമിന്‍ സിയാലും സമ്പുഷ്ടമാണ്. ഇത്തരം ഘടകങഅങള്‍ ചര്‍മത്തിന് നിറം നല്‍കുന്നതില്‍ പ്രധാനമാണ്.
ദിവസവും ജ്യൂസ്
പോംഗ്രനേറ്റ്, ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ ചേര്‍ത്തടിച്ചു ദിവസവും ജ്യൂസ് കുടിയ്ക്കാം. ഒരാള്‍ക്ക് അര മാതളനാരങ്ങ അഥവാ പോംഗ്രനേറ്റ്, അര ക്യാരറ്റ്, കാല്‍ ബീറ്റ്‌റൂട്ട് എന്നിവ ചേര്‍ത്തുള്ള ജ്യൂസ് മതിയാകും. ഇതില്‍ കൂടുതല്‍ സുലഭമായ ഏതെങ്കിലും ഒന്ന് കൂടുതല്‍ ചേര്‍ക്കുകയുമാകാം. ഉദാഹരണത്തിന് പോംഗ്രനേറ്റ് സാധാരണ ഗതിയില്‍ വില കൂടുതലാണ്. ഈ സമയത്ത് ഇത് കാല്‍ ഭാഗം എടുക്കുക. വില കുറവിന് ലഭിയ്ക്കുമ്പോള്‍ അരയോ മുക്കാലോ ഉപയോഗിക്കാം.
ഇതു പെട്ടെന്നു തന്നെ നിറം വര്‍ദ്ധിപ്പിയ്ക്കും എന്നല്ല, പറയുന്നത്. എന്നാല്‍ ഒരാഴ്ചയില്‍ തന്നെ ചെറുതല്ലാത്ത വ്യത്യാസം നിറത്തിലും ചര്‍മത്തിന്റെ തിളക്കത്തിലും മൃദുത്വത്തിലുമെല്ലാം വരുന്നതു നമുക്കു തിരിച്ചറിയാം. ആദ്യം ഒരു സെല്‍ഫി എടുത്തു വയ്ക്കുക. കുടിച്ച ശേഷം ഒരാഴ്ച കഴിഞ്ഞെടുത്ത സെല്‍ഫിയുമായി ഇതു താരതമ്യം ചെയ്തു നോക്കിയാല്‍ തന്നെ വ്യത്യാസം അറിയാം.
ചര്‍മത്തിന്റെ നിറവും സ്‌കിന്‍ ടോണുമെല്ലാം വ്യത്യാസപ്പെടുവാന്‍ ഏറ്റവും നല്ലതാണ്. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ചര്‍മത്തിന് നിറം നല്‍കാന്‍ നല്ലതാണ്. ചര്‍മത്തിന് നല്ല ടോണ്‍ നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്. നാരങ്ങ, ഓറഞ്ച്, നെല്ലിക്ക എന്നിവയെല്ലാം തന്നെ വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഭക്ഷണങ്ങളാണ്. എന്നാല്‍ ഇവ കഴിയ്ക്കുന്നതിലും ശ്രദ്ധ വേണം. ആവശ്യത്തിനു മാത്രം കഴിയ്ക്കുക.
നെല്ലിക്ക
ഒരാള്‍ക്ക് ദിവസം ഒന്നു മാത്രമേ ആവശ്യമുള്ളൂ. കൂടുതല്‍ ഗണം ലഭിയ്ക്കുമെന്നു കരുതി ഇത് കൂടുതല്‍ കഴിയ്‌ക്കേണ്ടതില്ലെന്നു ചുരുക്കം. നെല്ലിക്ക നീരായാലും ദിവസം ഒരു നെല്ലിക്കയുടെ നീര് മതിയാകും.
നട്ട്സ്
ഇതു പോലെ ചര്‍മത്തിനു നിറവും നല്ല ചര്‍മവുമെല്ലാം നല്‍കാന്‍ കഴിയുന്ന ഒന്നാണ് നട്‌സ്. ഇതും അധികം കഴിയ്‌ക്കേണ്ടതില്ല. ഒരു പിടി എന്നതാണ് കണക്ക്. ഇതു കപ്പലണ്ടി പോലുള്ളവയാണെങ്കില്‍ പോലും. അധികം കഴിച്ചാല്‍ മുഖക്കുരു പോലുളള പ്രശ്‌നങ്ങളുണ്ടാകാം. പ്രത്യേകിച്ചും എണ്ണമയമുള്ള ചര്‍മമെങ്കില്‍.
നോ പറയാം മധുരത്തിനോട്
മധുരം കുറയ്ക്കുക. ഇത് കോശങ്ങളെ കൊല്ലുന്നു. പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കും. ഇതു പോലെ നോണ്‍ വെജ് കഴിവതും കുറയ്ക്കുക. ഇതും നല്ല സ്‌കിന്നിനു നല്ലതല്ല. ഇതെല്ലാം തന്നെ കഴിവതും പാലിയ്ക്കുന്നത് നല്ല ചര്‍മത്തിനും നല്ലതാണ്. സ്‌ട്രെസ് കുറയ്ക്കുക, ശോധന നല്ലതാക്കുക തുടങ്ങിയ ഘടകങ്ങളും ചര്‍മാരോഗ്യത്തിനു സഹായിക്കുന്നു
ഇലക്കറികള്‍, ചീര, മുരിങ്ങയില തുടങ്ങിയ നാടന്‍ ഇലകള്‍ ഉപയോഗിയ്ക്കാം. ഇതെല്ലാം തന്നെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനു നല്ലതല്ല. ഇതു പോലെ നല്ല പോലെ വെള്ളം കുടിയ്ക്കുക. മിനിമം രണ്ടു ലിറ്റര്‍ വെള്ളം കുടിയ്ക്കാം. സ്‌ട്രെസ്, ടെന്‍ഷന്‍ പോലുള്ളവ അകറ്റി നിര്‍ത്തുക.