വാഷിങ്ടൻ :മുൻ എസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിലക്ക് രണ്ടു വർഷത്തേക്ക് കൂടി നീട്ടി ഫേസ്ബുക്ക്.

ഇതിനുശേഷമായിരിക്കും വിലക്ക് നീക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക എന്നും ഫേസ്ബുക് വ്യക്തമാക്കി.
യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ ചേർന്ന കോൺഗ്രസ് സമ്മേളനം അലംകോലപ്പെടുത്തുകയായിരുന്നു ട്രംപ് അനുകൂലികളുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്നും,ട്രംപാണ് ജയിച്ചത് എന്നും ഉള്ള ഇവരുടെ അവകാശവാദത്തിനെ സമൂഹ മാധ്യമ കുറിപ്പിലൂടെ ട്രംപ് പിന്തുണയേകിയിരുന്നു. ക്യാപിറ്റൽ കലാപകാരികളെ പ്രോത്സാഹിപ്പിച്ചത് ട്രംപിൻറെ അക്കൗണ്ട് ഫേസ്ബുക്കിൽ നിന്നും നീക്കിയ നടപടി ശരിവെച്ച് കമ്പനിയുടെ ഓവർസൈറ്റ് പാനൽ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.
വീഡിയോ സന്ദേശത്തിലൂടെ കലാപകാരികളെ പ്രോത്സാഹിപ്പിച്ചതിനെ തുടർന്ന് ഇൻസ്റ്റഗ്രാം,ഫേസ്ബുക്കിൽ എന്നീ സമൂഹ മാധ്യമങ്ങളിൽ നിന്നും താൽക്കാലികമായി ട്രംപിന്നെ നീക്കം ചെയ്യുകയായിരുന്നു. ഇതാണ് ഇപ്പോൾ രണ്ടു വർഷത്തെക്കുകൂടി കൂടി ഫേസ്ബുക് നീട്ടിയിരിക്കുന്നത്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാം എന്ന് ചൂണ്ടിക്കാട്ടി ട്രംപിന് ട്വിറ്ററും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.