
ഫേഷ്യൽ റെക്കഗനേഷൻ സിസ്റ്റം അവസാനിപ്പിക്കുകയാണെന്ന് ഫെയ്സ്ബുക്ക്. പുതിയ തീരുമാനത്തിന്റെ ഭാഗമായി ഒരു ബില്യൺ ഉപയോക്താക്കളുടെ മുഖം തിരിച്ചറിയൽ ടെംപ്ലേറ്റുകൾ ഇല്ലാതാക്കുമെന്ന് ഫെയ്സ്ബുക്ക് ആർടിഫിഷ്യൽ ഇന്റലിജൻസ് വൈസ് പ്രസിഡന്റ് ജെറോം പെന്റസി വ്യക്തമാക്കി. ഫേഷ്യൽ റെക്കഗനേഷൻ സംവിധാനം നിർത്തലാക്കുന്നതോടെ ഓട്ടോമാറ്റിക് ആൾട്ട് ടെക്സ്റ്റ് ടൂൾ ഫീച്ചറിൽ ഫോട്ടോകളിൽ തിരിച്ചറിയപ്പെടുന്ന ആളുകളുടെ പേരുകൾ ഉൾപ്പെടുത്തില്ല. ഫേഷ്യൽ റെക്കഗനേഷൻ സംവിധാനം വ്യാപകമായി ദുരുപയോഗപ്പെടുന്നു എന്ന വിമർശനം നിലനിൽക്കേയാണ് ഫെയ്സ്ബുക്കിന്റെ പുതിയ പ്രഖ്യാപനം.