Spread the love

ന്യൂഡൽഹി :സർക്കാർ നിർദ്ദേശങ്ങളുമായി സഹകരിക്കാൻ ഒരുങ്ങി ഫേസ്ബുക്ക്. ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിന് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹ മാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ നിർണായക പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്.

Facebook is ready to comply with government laws.

കേന്ദ്ര സർക്കാരിൻറെ പുതിയ ഐടി നിയമങ്ങളുമായി യോജിച്ചുപോകാൻ ആണ് ഉദ്ദേശിക്കുന്നത് എന്നിരുന്നാലും സർക്കാരിന്റെ കൂടുതൽ ഇടപെടലുകൾ വേണ്ട ചില വിഷയങ്ങളിൽ ആഴത്തിൽ ചർച്ച ആവശ്യമാണെന്നും ഫേസ്ബുക്ക് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.ഇന്ത്യ നടപ്പാക്കിയ പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിന് ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം സമൂഹമാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയത്. 25 നാണ് സമയപരിധി അവസാനിക്കുന്നത്.

കേന്ദ്ര സർക്കാരിൻറെ പുതിയ നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം സമൂഹ മാധ്യമങ്ങളുടെ സംരക്ഷണവും, പദവിയും എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികൾ ഉണ്ടാകുമെന്നുമാണ് സൂചനകൾ.സർക്കാർ മുന്നോട്ടുവച്ച പ്രധാന നിർദ്ദേശം, സമൂഹമാധ്യമങ്ങൾക്ക്‌ ഇന്ത്യയിൽ കംപ്ലയിൻസ് ഓഫീസർമാരെ നിയോഗിക്കണമെന്നും,ഉദ്യോഗസ്ഥർക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുന്നതിനും വേണ്ടിവന്നാൽ ഇത് നീക്കം ചെയ്യാനുള്ള അധികാരം നൽകുകയും ചെയ്യണം എന്നായിരുന്നു.

Leave a Reply