ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോഴൊക്കെ തന്റെ വായിൽ നിന്നും വന്നു വീഴുന്ന ചില കാര്യങ്ങളുടെ പേരിൽ നിഖില വലിയ വിമർശനങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട്. ഇപ്പോഴിതാ എന്ന നിലയിലുള്ള സിനിമയിലെ വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് നിഖില വിമൽ. ആദ്യ സിനിമ ലഭിച്ചുകഴിഞ്ഞാൽ രണ്ടാമത്തെ സിനിമ ലഭിക്കാനായി വലിയ രീതിയിൽ സ്ട്രഗിൾ ചെയ്യേണ്ടി വരുമെന്നാണ് നിഖില വിമൽ പറയുന്നത്.
നിഖിലയുടേ വാക്കുകൾ
“അടുത്തിടെ ഇവിടുത്തെ ഫെയ്മസായ ഒരാൾ എന്നോട് ചോദിച്ചതാണ് എന്തുകൊണ്ടാണ് മലയാള സിനിമയിൽ നടിമാർ നിലനിൽക്കാത്തത്, പണ്ട് നടിമാരൊക്കെ ഒരുപാട് സിനിമകൾ ചെയ്തിരുന്നുവല്ലോയെന്ന്. ഇക്കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, ‘നിങ്ങൾ വിളിച്ചുകൊണ്ട് വന്ന് ആദ്യത്തെ സിനിമ കൊടുക്കും, അതായത് ആദ്യം ഒരു പുതുമുഖ നടിയെ ഇൻട്രൊഡ്യൂസ് ചെയ്യും. പിന്നീട് ആ നടി രണ്ടാമത്തെ സിനിമ എങ്ങനെയൊക്കയോ സ്ട്രഗിൾ ചെയ്ത് ചെയ്യും. പിന്നെ മൂന്നാമത്തെ സിനിമ വരുമ്പോൾ അവർ സ്വാഭാവികമായി കാശ് കൂട്ടി ചോദിക്കും. അത് നിങ്ങൾക്ക് ഇഷ്ടമാകില്ല. അപ്പോൾ അവർ അടുത്ത പുതുമുഖ നടിയെ കൊണ്ടുവരും. മറ്റുള്ളവർ ഇവിടെ സ്ട്രഗിൾ ചെയ്യും. സത്യമായിട്ടും കാക്കനാട് പോയി വിളിച്ച് കൂവി കഴിഞ്ഞാൽ ഒരു ഫ്ലാറ്റിൽ നിന്നും കുറഞ്ഞത് മൂന്ന് പുതുമുഖ നടിമാരെങ്കിലും ഇറങ്ങി വരും.”






