Spread the love

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് അല്ലു അർജുൻ- ഫഹദ് ഫാസിൽ ചിത്രം പുഷ്പ 2 തിയറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിലെ തങ്ങളുടെ പ്രിയതാരം ഫഹദ് ഫാസിലിന്റെ സാന്നിധ്യം മലയാളികൾ വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. അതേസമയം ബേസിൽ – നസ്രിയ കോമ്പോയുടെ ‘സൂക്ഷ്മദർശിനി’ മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. ഇതോടെ നസ്രിയ ചിത്രവും ഫഹദ് ചിത്രവും തിയറ്ററുകളിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

അതേസമയം നസ്രിയയുടെ ഇതുവരെ കാണാത്തൊരു മുഖമാണ് ‘സൂക്ഷ്മദര്‍ശിനി’യിലേത്. കുസൃതിയും കുറുമ്പും കൗതുകവുമൊക്കെ നിറഞ്ഞ വേഷങ്ങളിൽ മുമ്പ് കണ്ട നസ്രിയയേ അല്ലേ ഈ സിനിമയിൽ. മാത്രമല്ല അമ്മ വേഷത്തിലുമാണ് താരം ചിത്രത്തിലുള്ളത്. മലയാളത്തിൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ പ്രിയദർശിനി എന്ന മികച്ചൊരു കഥാപാത്രവുമായി ഒരു ഒന്നൊന്നര വരവാണ് വന്നിരിക്കുന്നത്.

Leave a Reply