ജബ് വീ മെറ്റ്, തമാശ, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സംവിധായകനാണ് ഇംതിയാസ് അലി. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നത് ഫഹദ് ഫാസിൽ ആണെന്ന വാർത്ത നേരത്തെ പിങ്ക് വില്ല പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെ നായികയെക്കുറിച്ചും ഷൂട്ടിങ് വിശേഷങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അനിമൽ, ലൈല മജ്നു, ബുൾബുൾ എന്നീ സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് തൃപ്തി ദിമ്രി. ഫഹദിനൊപ്പം ഇംതിയാസ് അലി ചിത്രത്തിൽ തൃപ്തി നായികയായി എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ലവ് സ്റ്റോറി ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആദ്യത്തോടെ ആരംഭിക്കുമെന്നും വാർത്തകളുണ്ട്. ചിത്രം 2025 അവസാനത്തോടെ തിയേറ്ററുകളിലെത്തും.
Like this:
Like Loading...