Spread the love

അമോറസ് പെറോസ്, 21 ഗ്രാംസ്, ബാബേൽ, ബേർഡ്മാൻ, ദി റെവനന്റ് തുടങ്ങീ ലോക സിനിമയിയ്ക്ക് മികച്ച സൃഷ്ടികൾ സമ്മാനിച്ച സംവിധായകനാണ് ഇനാരിറ്റു. ഡി കാപ്രിയോയ്ക്ക് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ലഭിച്ചതും ഇനാരിറ്റു ചിത്രത്തിലൂടെയാണ്. ആ ഇനാരിറ്റു ഒരു സിനിമാ ആശയവുമായി മലയാള സിനിമയുടെ അഭിമാന മുഖമായ ഫഹദ് ഫാസിലിനെ സമീപിച്ചെന്ന വാർത്ത വലിയ ആവേശത്തോടെയായിരുന്നു താരത്തിന്റെ ആരാധകരും ഇനാരിറ്റു സിനിമാ പ്രേമികളും ഏറ്റെടുത്തതെന്ന് . എന്നാൽ അത്തരമൊരു സിനിമ ചർച്ചയിൽ ഉണ്ടായിരുന്നുവെങ്കിലും ചില പ്രായോഗിക കാരണങ്ങളാൽ താൻ വേണ്ടെന്ന് വച്ചെന്ന് പറയുകയാണ് നടനിപ്പോൾ.

‘അദ്ദേഹവുമായി വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് എന്റെ സംസാരത്തിലെ ആക്‌സെന്റായിരുന്നു പറ്റാതിരുന്നത്. അത് ശരിയാക്കാന്‍ മൂന്ന് നാല് മാസത്തോളം അമേരിക്കയില്‍ താമസിക്കണം എന്ന് പറഞ്ഞു. പ്രതിഫലവും ആ സമയത്തിനുണ്ടാകില്ല. അതുകൊണ്ടാണ് ആ അവസരം വേണ്ടെന്ന് വച്ചത്. അല്ലെങ്കില്‍ ഓടിയേനെ. ആക്‌സെന്റിന് വേണ്ടി മാത്രം അത്രയും പോയി മെനക്കെടാന്‍ മാത്രമുള്ള ഫയര്‍ എനിക്ക് തോന്നിയില്ല” എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്”

Leave a Reply