Spread the love

മലയാളത്തിന്റെ അഭിമാന സിനിമ മുഖങ്ങളിൽ ഒന്നാണ് നടൻ ഫഹദ് ഫാസിൽ. ഫഹദ് ഫാസിലിനോളം പാൻ ഇന്ത്യൻ റീച്ചും സ്വീകാര്യതയും ഉള്ള മറ്റൊരു തെന്നിന്ത്യൻ നടൻ ഇല്ലെന്നുതന്നെ വേണമെങ്കിൽ പറയാം.ഫഹദ് ഫാസിന്റെ സിനിമകൾ തന്നെ ഒരു ഗ്യാരണ്ടിയാണ്. വിശ്വസിച്ചു കയറാം. ഇതുപോലെതന്നെ തങ്കപ്പെട്ടതാണ് ഫഹദ് ഫാസിലിന്റെ സ്വകാര്യ വ്യക്തിത്വവും എന്ന് മലയാളികൾക്ക് എന്നും അഭിപ്രായമുണ്ട്. വലിയ ആഡംബരമോ താര ജാഡയോ ഇല്ലാത്ത സിമ്പിൾ മനുഷ്യൻ. സിനിമയ്ക്ക് പുറത്ത് ലളിത ജീവിതം നയിക്കുന്ന സോഷ്യൽ മീഡിയയിൽ തല കാണിക്കാത്ത പാവത്താൻ. എന്നിങ്ങനെയാണ് താരത്തെ കുറിച്ചുള്ള പൊതുവേയുള്ള അഭിപ്രായം.

മുൻപൊരിക്കൽ ഇത് അടിവരയിടുന്ന തരത്തിൽ ഭാര്യ നസ്രിയയും ഒരു പരാമർശം നടത്തിയിരുന്നു. ഫഹദ് ഫാസിലിന് മറ്റ് സോഷ്യൽ മീഡിയ ഉപയോഗമോ സ്മാർട്ട് ഫോണോ ഇല്ലെന്നാണ് ഒരു ഇന്റർവ്യൂവിൽ നടി പറഞ്ഞത്. ഇത് സമർത്ഥിക്കുന്നു തരത്തിൽ ഈയടുത്ത് ഒരു സിനിമ പൂജയ്ക്ക് പ്രത്യക്ഷപ്പെട്ട ഫഹദിന്റെ കയ്യിലെ കുഞ്ഞൻ ഫോൺ ഓൺലൈൻ മീഡിയകൾ വലിയ വർത്തയാക്കിയിരുന്നു. മറ്റ് സെലിബ്രിറ്റികൾ എല്ലാം ഏറ്റവും അഡ്വാൻസായ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുമ്പോൾ കീപാഡ് ഫോണുമായാണ് ഫഹദിന്റെ സ്റ്റാർ ലൈഫ്. ഇപ്പോഴിതാ കഴിഞ്ഞ ഒരു വർഷമായി ഞാൻ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ലെന്നും സ്മാർഫോണോ സോഷ്യൽ മീഡിയയോ ഇല്ലാതെ ജീവിതത്തിൽ എങ്ങനെ കൂടുതൽ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണിപ്പോൾ താൻ നോക്കുന്നതെന്ന് പറയുകയാണ് ഫഫ.

‘കഴിഞ്ഞ ഒരു വർഷമായി ഞാൻ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല. ഞാൻ ഭാര്യയോട് പറഞ്ഞിരിക്കുന്നത് 2 വർഷത്തിനുള്ളിൽ ഇമെയിലിലൂടെ മാത്രമേ എന്നെ ആർക്കെങ്കിലും ബന്ധപ്പെടാൻ സാധിക്കൂ എന്നൊരു അവസ്ഥ ഉണ്ടാകണം എന്നതാണ്. എന്‍റെ ലക്ഷ്യമെന്നാണ്. എനിക്ക് വാട്ട്സ്ആപ്പും ഇല്ല, എന്നാൽ സ്മാർട്ട് ഫോൺ കൊണ്ട് യാതൊരു പ്രയോജനവുമില്ലായെന്നല്ല ഞാൻ പറയുന്നത്, ഒരു നടന് അതുകൊണ്ട് ധാരാളം ഉപകാരം ഉണ്ട്, എന്നാൽ അതില്ലാതെ എങ്ങനെ സമയം കൂടുതൽ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് ഞാൻ നോക്കുന്നത്’, ഫഹദ് ഫാസിൽ പറഞ്ഞു. വ്യക്തിജീവിതത്തിലെ ചിത്രങ്ങളൊന്നും തന്നെ പുറത്തു പോകാതെ സൂക്ഷിക്കാറുണ്ട് എന്നും ഫഹദ് പറയുന്നു.

Leave a Reply