അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജില്‍ ഇത്തവണ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ.കെ ശൈലജയുടെ കവര്‍ ഫോട്ടോ മാഗസിന് പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെയാണ് ചിത്രം ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക് പ്രൊഫൈലാക്കിയത്. തന്റെ രാഷ്ട്രീയമോ, വ്യക്തിഗത താല്‍പര്യങ്ങളോ സമൂഹമാധ്യമങ്ങളിലൂടെ അധികം പ്രകടമാക്കാറില്ലാത്ത താരമാണ് ഫഹദ്. അതുകൊണ്ടുതന്നെയാണ് പ്രൊഫൈല്‍ കണ്ട് ആരാധകര്‍ ഞെട്ടിയതും.
‘അലോഷി നീ കമ്മ്യൂണിസ്റ്റാണോ?’ തുടങ്ങി രാഷ്ട്രീയം വെളുപ്പെടുത്തിയെന്ന നിലയ്ക്ക് പോസ്റ്റിനുതാഴെ കമന്റുകള്‍ സജീവമാവുകയാണ്. ഫഫദിനൊപ്പം നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങി പലരും വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.