പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ നടന്‍ ഫഹദ് ഫാസിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂക്കിന്റെ എല്ലിന് ചെറിയ പൊട്ടലേറ്റതിനെ തുടര്‍ന്നായിരുന്ന ശസ്ത്രക്രിയ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടക്കിയ ഫഹദിനെ ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
പുതിയ ചിത്രം മലയന്‍കുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്. ഷൂട്ടിങ്ങിനായി ഏലൂരിലെ സ്റ്റുഡിയോയില്‍ നിര്‍മിച്ച വീടിന്റെ മുകളില്‍ നിന്നാണ് താരം വീണത്. ചിത്രീകരണത്തിനിടെ മുകളില്‍ നില്‍ക്കുകയായിരുന്ന താരത്തിന് ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഷൂട്ടിങ്ങിന് ഇടവേള നല്‍കിയിരിക്കുകയാണ്.