മലയാളത്തിലെ ക്യൂട്ട് കപ്പിള്‍സാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. രാവിലെ എഴുന്നേറ്റപ്പോള്‍ സെല്‍ഫി എടുക്കാനുള്ള മൂഡിലാണ് തങ്ങളെന്നാണ് താരം കുറിക്കുന്നത്.
ഫഹദിനൊപ്പമുള്ള സെല്‍ഫിയാണ് നസ്രിയ പോസ്റ്റ് ചെയ്തത്. നസ്രിയയുടെ പുറകിലായി പകുതി മാത്രം കാണാവുന്ന രീതിയിലാണ് താരത്തിന്റെ ഇരിപ്പ്. ചില പ്രഭാതങ്ങളില്‍, സെല്‍ഫി എടുക്കാനുള്ള മൂഡിലീയിരിക്കും ഞങ്ങള്‍- എന്ന അടിക്കുറിപ്പിലാണ് ചിത്രം. രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഷമ്മി കളിക്കുകയാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ജോജിയാണോ പിന്നില്‍ ഇരിക്കുന്നത് എന്നായിരുന്നു മറ്റൊരു ആരാധന്റെ കമന്റ്.