മലയാളത്തിന്റെ ക്യൂട്ട് കപ്പിൾസാണ് ഫഹദും നസ്രിയയും.അഭിനയവും നിർമ്മാണവുമൊക്കെയായി തിരക്കിലായിരിക്കുന്ന ഈ താര ദമ്പതികൾ
പോർഷെയുടെ നിരയിലെ ഏറ്റവും സ്റ്റൈലിഷ് വാഹനം 911 കരേര എസ് സ്വന്തമാക്കി.കരേര എസിന്റെ പൈതൺ ഗ്രീൻ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.നിലവിൽ ഈ നിറത്തിൽ ഇന്ത്യയിൽ ഒരണ്ണം മാത്രമേയുള്ളൂ.ഏകദേശം 1.90കോടി രൂപയാണ് വാഹനത്തിന്റെ എക്സ്‌ഷോറൂം വില.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.7 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 308 കീലോമീറ്ററാണ്.ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ച് ധാരാളം കസ്റ്റമൈസേഷനും കരേര എസിൽ വരുത്താം.
ബാംഗ്ലൂർ ഡേയ്‌സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്.സിനിമാലോകവും ആരാധകരും ഒന്നടങ്കം വലിയ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്.2014 ഓഗസ്റ്റ് 21നായിരുന്നു ഇവരുടെ വിവാഹം നടന്നത്.വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോൻറെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു.ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി