
സമൂഹമാധ്യമങ്ങളിൽ റെഡ് ഹാർട്ട് റോസ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ പരാതി ലഭിച്ചാൽ കുറ്റകൃത്യമായി പരിഗണിക്കുമെന്ന് സൗദി അറേബ്യ . കുറ്റം തെളിയിക്കപ്പെട്ടാൽ രണ്ടുവർഷം വരെ തടവും ഒരു ലക്ഷം റിയാൽ പിഴയും ചുമത്തും. സമൂഹമാധ്യമങ്ങളിൽ സന്ദേശം അയയ്ക്കുമ്പോഴും പോസ്റ്റുകളിൽ കമന്‍റിടുമ്പോഴും, ലൈംഗിക അർത്ഥം വരുന്ന ചിഹ്നങ്ങളും പരാമർശങ്ങളും ഉണ്ടായാലും അത് പീഡനം എന്ന കുറ്റകൃത്യത്തിന്‍റെ പരിധിയിൽ വരും. ചില സാഹചര്യത്തിൽ റെഡ് ഹാർട്ട്, റോസ് ചിഹ്നങ്ങൾ ചിഹ്നങ്ങൾ മെസേജ് സ്വീകരിക്കുന്നവരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് കുത്ബി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ അവരെ (മാനസികമായി) ഉപദ്രവിക്കുന്ന കുറ്റകൃത്യമായി കണക്കാക്കും. അതേസമയം തെറ്റായ സാഹചര്യത്തിലല്ലാതെ രണ്ട് വ്യക്തികൾ തമ്മിൽ ഇത്തരം ഇമോജികളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും കുത്ബി വ്യക്തമാക്കി. സൗദി ആന്‍റി ഫ്രോഡ് അസോസിയേഷൻ അംഗവും ഐടി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ദ്ധനുമാണ് അൽ മോതാസ് കുത്ബി.