Spread the love
നീന്തലിനിടെ ബോധം മറഞ്ഞു; അനിത, സിന്‍ക്രനൈസ്ഡ് സ്വിമ്മിങ് ഫൈനലില്‍ നിന്ന് പുറത്ത്

നീന്തലിനിടെ ബോധം മറഞ്ഞ യുഎസ് സിൻക്രൊണൈസ്ഡ് നീന്തൽ താരം അനിത അൽവരസിനെ ഒഴിവാക്കി ഇത്തവണ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഫൈനലില്‍ മത്സരിക്കാന്‍ യുഎസ് തീരുമാനിച്ചു. ബുഡാപെസ്റ്റിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വനിതകളുടെ സോളോ ഫ്രീ ഇവന്‍റിന്‍റെ മത്സരത്തിനിടെ അനിത അൽവരസിന്‍റെ ബോധം നഷ്ടപ്പെട്ടു. അനിതയുടെ പരിശീലക ആൻഡ്രിയ ഫ്യൂന്‍റസ് നീന്തല്‍കുളത്തിലേക്ക് ചാടിയാണ് അനിതയെ രക്ഷപ്പെടുത്തിയത്. ഴിഞ്ഞ വര്‍ഷം ബാഴ്‌സലോണയിൽ നടന്ന ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിനിടെയിലും നീന്തൽക്കുളത്തിൽ വച്ച് അനിത ബോധരഹിതയായിരുന്നു. അന്നും നീന്തല്‍ കുളത്തിലേക്ക് എടുത്ത് ചാടി അനിതയെ രക്ഷപ്പെട്ടുത്തിയത് പരിശീലക ആൻഡ്രിയ ഫ്യൂന്‍റസായിരുന്നു. ഈ സംഭവത്തിന് ശേഷം ഏറെ പരിശോധനകള്‍ക്ക് ശേഷമാണ് അനിത വീണ്ടും തന്‍റെ സിൻക്രൊണൈസ്ഡ് സ്വിമ്മിങ്ങ് ഇനത്തിലേക്ക് തിരിച്ചെത്തിയത്.

Leave a Reply