Spread the love

തൃശൂർ : കൂർക്കഞ്ചേരിയിലെ ഒരു സ്ഥാപനത്തിൽ വ്യാജ ആയുധ ലൈസൻസ് ഹാജരാക്കി ജോലി നേടിയെടുത്ത കശ്മീരിലെ രജൗരി സ്വദേശി അശോക് കുമാറിനെ (39) മുംബൈയിൽ പിടികൂടി. മുംബൈ പൊലീസിന്റെ സഹായത്തോടെ തൃശൂർ സിറ്റി സി-ബ്രാഞ്ച് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ വിഷയത്തിൽ കരമന പൊലീസ് കേസ് റജിസ്റ്റർ ചെയ്തതായി അറിഞ്ഞ പ്രതികൾ കൂർക്കഞ്ചേരിയിൽ നിന്നു കടന്നുകളഞ്ഞ് രണ്ടു വർഷത്തോളം ജമ്മു, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ കഴിയുകയായിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവു പ്രകാരമാണ് തൃശൂർ സിറ്റി സി ബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തത്.

സി ബ്രാഞ്ച് എസ്ഐമാരായ വി.എ. രമേഷ്, എം.ഹബീബ്, എഎസ്ഐ സുധീപ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി സെക്യൂരിറ്റി ഏജൻസികളിലും സെക്യൂരിറ്റി ഗാർഡുകൾ ജോലി ചെയ്യുന്നയിടങ്ങളും നിരീക്ഷിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി ഉപയോഗിച്ചിരുന്ന ആയുധങ്ങളും കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply