Spread the love
വാഗമണ്ണിലെ വ്യാജപ്പട്ടയം: ഭൂമി ഏറ്റെടുക്കുന്നതില്‍ നടപടിയില്ല

വാഗമണ്ണിൽ ഉടമ അറിയാതെ വ്യാജപ്പട്ടയം ചമച്ച് വിൽപ്പന നടത്തിയ ഭൂമി തിരികെ ഏറ്റെടുത്ത് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ട് നാലുമാസം കഴിഞ്ഞിട്ടും നടപടിയൊന്നുമായില്ല. ഭൂമി ഏറ്റെടുത്ത് നൽകാൻ ജില്ലാ കളക്ടർക്കും പീരുമേട് തഹസിൽദാർക്കുമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ക്യാൻസർ രോഗിയായ ഷേർലി ആൽബര്‍ട്ടിന്‍റെ ഭൂമിയാണ് മുൻ ഭർത്താവ് വ്യാജപ്പട്ടയമുണ്ടാക്കി വിറ്റത്. മുൻ ഭർത്താവ് ജോളി സ്റ്റീഫനുമായി പിരിഞ്ഞതിനെ തുടർന്ന് ഭൂമി സ്വന്തമാക്കുകയായിരുന്നു. സർക്കാർ ഭൂമിക്കുൾപ്പടെ വ്യാജപ്പട്ടയമുണ്ടാക്കി ആണ് ജോളി സ്റ്റീഫന്‍ വിൽപ്പന നടത്തിയത്.

Leave a Reply