കോട്ടയം നഗരത്തിൽ ആംബുലൻസുകളെ കൂട്ടത്തോടെ വിളിച്ചുവരുത്തി കബളിപ്പിച്ചതായി പരാതി. പരുക്കേറ്റ രോഗിയെ നെടുമ്പാശ്ശേരിയിൽ എത്തിക്കണമെന്ന് പറഞ്ഞാണ് ആംബുലൻസ് വിളിച്ചുവരുത്തിയത്. ഫോൺ വിളിയെ തുടർന്ന് നാഗമ്പടം ബസ് സ്റ്റാൻഡ് പരിസരത്ത് ആംബുലൻസ് കൂട്ടത്തോടെ എത്തി.
ഹിന്ദി സംസാരിക്കുന്നയാളാണ് എല്ലാ ആംബുലൻസ് ഡ്രൈവർമാരെയും ഫോണിൽ വിളിച്ചത്. മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പരുള്ള ആളാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. നവീൻ കുമാർ എന്ന ആളുടെ പേരിലാണ് നമ്പരുള്ളത്. എല്ലാ ഡ്രൈവർമാർക്കും ഗൂഗിൾ പേ നമ്പർ അയച്ചുകൊടുക്കുകയും പണം അയക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കോട്ടയം സൈബർ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.