എയർ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരെയുള്ള പീഡന പരാതി വ്യാജമെന്ന് കണ്ടെത്തിയ കേസിൽ സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. 2015 ൽ ആൾമാറാട്ടം നടത്തി വ്യാജ പീഡന പരാതി കൊടുപ്പിച്ചതിൽ സ്വപ്നയ്ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.എയർ ഇന്ത്യ സാറ്റ്സിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സിബു എയർ ഇന്ത്യ മാനേജ്മെന്റിനെയും എയർപോർട്ട് അതോറിറ്റിയെയും അറിയിച്ചതിലെ പകയാണ് വ്യാജ പരാതിക്ക് പിന്നിലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സ്വപ്നയടക്കം സാറ്റ്സിലെ മറ്റ് നാലു പ്രതികൾ കള്ള പരാതിക്ക് കൂട്ടുനിന്നു. സാറ്റ്സ് വൈസ് പ്രസിഡന്റായിരുന്ന ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. സ്വപ്ന രണ്ടാം പ്രതിയാണ്. 2016 ലാണ് സിബു പരാതി നൽകിയത്.