മാളവിക കൃഷ്ണദാസും ഭര്‍ത്താവ് തേജസും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോൾ കുഞ്ഞതിഥിയുടെ വരവിനായി നാളെണ്ണി കാത്തിരിക്കുകയാണ് ഇവര്‍. ഗര്‍ഭിണിയായത് മുതലുള്ള കാര്യങ്ങളെല്ലാം മാളവിക വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. അടുത്തിടെയായിരുന്നു വയറ്റുപൊങ്കാല ചടങ്ങ് നടത്തിയത്. പാലക്കാട് സൈഡില്‍ ഇങ്ങനെയൊരു ചടങ്ങ് കണ്ടിട്ടില്ല, അതിനാല്‍ത്തന്നെ ഞങ്ങള്‍ക്കിത് തികച്ചും പുതുമയുള്ള അനുഭവമാണെന്നും മാളവികയും അമ്മയും പറഞ്ഞിരുന്നു.ഇന്‍സ്റ്റഗ്രാമിലൂടെയായി താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഈ പ്രഗ്നന്‍സി ടൈമില്‍ ഏറ്റവും വലിയ ഗുണം എന്താണെന്ന് പറഞ്ഞാല്‍ നമ്മള്‍ എന്ത് മേടിച്ചോട്ടെ എന്ന് ചോദിച്ചാല്‍ മേടിച്ചോ എന്ന് നമ്മുടെ വീട്ടുകാരും ഹസ്ബന്‍ഡും പറയും. അങ്ങനെ കുറച്ച് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിനെക്കുറിച്ചും അവ എത്തിയതിനെക്കുറിച്ചുമായിരുന്നു മാളവിക പറഞ്ഞത്. കുറച്ചെന്ന് പറഞ്ഞിട്ട് ഇതൊരുപാടുണ്ടല്ലോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. നിമിഷനേരം കൊണ്ട് തന്നെ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
ഗര്‍ഭിണിയായപ്പോള്‍ അങ്ങനെ പറയത്തക്ക മാറ്റങ്ങളൊന്നുമില്ല. ഛര്‍ദ്ദി പോലെയുള്ള ബുദ്ധിമുട്ടുകളൊന്നും ഇതുവരെയില്ല. പിന്നെ ഇപ്പോള്‍ കൃത്യമായി കുറച്ച് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നുമായിരുന്നു മാളവിക പറഞ്ഞത്. സര്‍പ്രൈസായിട്ടാണ് ഈയൊരു അതിഥി വന്നിട്ടുള്ളത്. ദൈവം തരുന്നു, നമ്മള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. ഇത് പേഴ്‌സണലായിട്ട് വെക്കാമെന്നായിരുന്നു കരുതിയത്. പല കാര്യങ്ങളെക്കുറിച്ചും വ്‌ളോഗ് ചെയ്യുമ്പോള്‍ എത്രനാള്‍ ഇത് പറയാതെയിരിക്കും. എനിക്ക് പേടിയും ടെന്‍ഷനുമൊക്കെയാണ് ഇതേക്കുറിച്ച് പറയുമ്പോള്‍. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളുടെ കൂടെ വേണമെന്നുമായിരുന്നു അന്ന് മാളവിക പറഞ്ഞത്.
നായികനായകനിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് മാളവികയും തേജസും. ഇവരുടെ കല്യാണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആഗ്രഹിച്ചത് യാഥാര്‍ത്ഥ്യമായെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അറേഞ്ച്ഡ് കം ലവ് മാര്യേജാണ് ഞങ്ങളുടേതെന്ന് ഇരുവരും പറഞ്ഞിരുന്നു. ജാതകപ്പൊരുത്തം നോക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു അങ്ങനെയാണ് കല്യാണം നടത്തിയതെന്നും മാളവിക പറഞ്ഞിരുന്നു.