വംശീയ രാഷ്ട്രീയത്തിനെതിരെ പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി നിലപാട് വ്യക്തമാക്കിയത്. ‘പാര്‍ട്ടിയില്‍ കുടുംബ രാഷ്ട്രീയം അനുവദിക്കില്ല. വംശീയ രാഷ്ട്രീയത്തിനെതിരെ പോരാടേണ്ടതുണ്ട്. ആരുടെയെങ്കിലും ബന്ധുവിന് സീറ്റ് നിഷേധിക്കപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു’. മോദി പറഞ്ഞു.