പ്രശസ്ത നൃത്ത സംവിധായകന്‍ കൂള്‍ ജയന്ത് അന്തരിച്ചു
52 വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം. ജയരാജ് എന്നാണ് യഥാര്‍ഥ പേര്.
പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ അസിസ്റ്റന്‍റായിട്ടാണ് സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. 1996ല്‍ പുറത്തിറങ്ങിയ കാതല്‍ദേശം ആണ് ആദ്യ സിനിമ. എ.ആര്‍. റഹ്മാന് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ വമ്ബന്‍ ഹിറ്റായി. ചിത്രത്തിലെ ‘മുസ്തഫ’, ‘കല്ലൂരി സാലൈ’ എന്നീ ഗാനങ്ങള്‍ കൂള്‍ ജയന്തിനും പ്രശസ്തി നേടിക്കൊടുത്തു.
തമിഴും മലയാളവുമടക്കം വിവിധ ഭാഷകളിലായി 800ലധികം ചിത്രങ്ങള്‍ക്ക് ചുവടുകള്‍ ഒരുക്കി. ‘കോഴി രാജ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും കാല്‍വെച്ചു.