പ്രശസ്ത സിനിമാ താരം പി സി ജോർജ് അന്തരിച്ചു.74 വയസായിരുന്നു.വൃക്കരോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. സംസ്കാരം നാളെ കടുക്കുറ്റി പള്ളിയിൽ. പോലീസിൽ ആയിരുന്ന അദ്ധേഹം സ്പെഷ്യൽ ബ്രാഞ്ച് എസ് പി ആയാണ് വിരമിച്ചത്. രാമകാര്യാട്ടിന്റെ ദ്വീപ്, വിടരുന്ന മൊട്ടുകൾ, ശ്രീമുരുകൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പിന്നീട് ചെറിയ വേഷങ്ങളിൽ നിന്നും മാറി നല്ല കഥാപത്രങ്ങൾ അദ്ദേഹത്തെ തേടി വന്നു. പോലീസുകാരനായും, വില്ലനായും, ക്യാരക്ടർ റോളുകളിലുമെല്ലാം അദ്ദേഹം തിരശ്ശീലയിലെത്തി. ചാണക്യൻ, അഥർവ്വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തു. കെ ജി ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം ജോർജ് പ്രവർത്തിച്ചു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായും അദ്ദേഹമുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ സിനിമയും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും, ഇടക്ക് പൂർണ്ണമായും സിനിമയിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമുണ്ടായപ്പോൾ അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ചു. അത് മൂലം ഒട്ടനവധി ചിത്രങ്ങളിൽ അദ്ദേഹത്തിനു അഭിനയിക്കാൻ കഴിയാതെ പോയി. പിന്നീട് അഭിനയ രംഗത്ത് സജീവമായ അവസരത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി എത്തി.