തിരുവനന്തപുരം : പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
കൊല്ലം അഞ്ചൽ സ്വദേശിയായ ആദിത്യൻ തിരുവനന്തപുരം പേയാടാണ് താമസിക്കുന്നത്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ സീരിയലുകളുടെ സംവിധായകനാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം പിന്നീട്.