
പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. ഒരു മാസമായി മുംബൈയിലെ ക്രിട്ടി കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലാഹിരി ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ (obstructive sleep apnea)യെ തുടർന്നാണ് മരണമെന്നും ഡോക്ടർ അറിയിച്ചു.