തമിഴ് സിനിമാ സംവിധായകന്‍ ഭാരതിരാജയെ (80)ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിർജലീകരണവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കുറച്ചുദിവസംകൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.രണ്ടുദിവസമായി ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച മധുരയിലായിരുന്ന ഭാരതി രാജക്ക് അവിടെ വെച്ച് ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വിമാനത്താവളത്തിൽവെച്ച് ബോധരഹിതനായി വീഴുകയും ചെയ്തു.തുടർന്ന് ചെന്നൈയിൽ തിരിച്ചെത്തിയ അദ്ദേഹം ചെന്നൈ നീലങ്കരയിലെ വസതിയിൽ വിശ്രമവും മരുന്നുകളുമായി കഴിഞ്ഞു വരികയായിരുന്നു. ആരോഗ്യനില നിരീക്ഷിച്ച ശേഷം മെച്ചപ്പെട്ട ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. പനി, നിർജ്ജലീകരണം, ദഹനപ്രശ്‌നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് റിപ്പോർട്ട്.