Spread the love

മരണ കിണറിൽ ഒരുക്കിയ ‘ബിഗ് ഡോഗ്സ്’ എന്ന ഒറ്റ ആൽബത്തിലൂടെ ഇന്ത്യയ്ക്ക് തന്നെ ഏറെ അഭിമാനമാനമായ, 2024ൽ ലോകം തിരഞ്ഞ റാപ്പർ ആണ് ഹനുമാൻ കൈൻഡ്. മുഖ്യധാര ഹിപ്പ്-പോപ്പിന്റെ ഇന്ത്യൻ മുഖമായി അതിവേഗം ഉയർന്നുവരുന്ന ഹനുമാൻ കൈൻഡ് ഇക്കഴിഞ്ഞ ദിവസം ദിവസം പുറത്തെത്തിച്ച തന്റെ ഏറ്റവും പുതിയ ഗാനത്തിലൂടെ ഒരിക്കല്‍ക്കൂടി ലോകം കീഴടക്കുകയാണ്. ഹനുമാന്‍കൈന്‍ഡ്.

ബിഗ് ഡോഗ്സില്‍ നിന്നും ഏറെ വ്യത്യസ്തമായ ഉള്ളടക്കവുമായി എത്തിയ റണ്‍ ഇറ്റ് അപ്പ് എന്ന പുതിയ ആൽബം റിലീസ് ചെയ്ത 2 ദിവസത്തിനുള്ളിൽ 5 മില്യൺ വ്യൂസിലൂടെയാണ് ട്രെൻഡിങ് ആയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളുടെ അവതരണങ്ങളാണ് മ്യൂസിക് വീഡിയോയുടെ ഉള്ളടക്കം. സ്വന്തം മണ്ണിലെ മനുഷ്യരെക്കുറിച്ചും അവിടുത്തെ കലാകാരന്മാരെക്കുറിച്ചും ആ പാരമ്പര്യത്തിലൂടെ കിട്ടുന്ന ഊര്‍ജ്ജത്തെക്കുറിച്ചുമൊക്കെ പുതിയ ഗാനം പറയുന്നുണ്ട്. ഒപ്പം വര്‍ഗപരമായ അതിജീവനത്തിന്‍റേതായ സൂചനകളുമുണ്ട്.

കേരളത്തിന്‍റെ കളരിപ്പയറ്റും ഗരുഡന്‍ പറവയും തെയ്യവും വെള്ളാട്ടവും ചെണ്ടമേളവുമൊക്കെയുള്ള വീഡിയോയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള മര്‍ദാനി ഖേല്‍, പഞ്ചാബി- സിഖ് ആയോധനകലയായ ഗട്ക, മണിപ്പൂരി ആയോധനമുറയായ തംഗ് ത എന്നിവയുമുണ്ട്. ഇന്ത്യന്‍ പ്രേക്ഷകരില്‍ നിന്ന് വലിയ പ്രതികരണം നേടാന്‍ ഇക്കാരണം കൊണ്ടുതന്നെ ഗാനത്തിന് ആയിട്ടുണ്ട്. ഒപ്പം അന്തര്‍ദേശീയ ആസ്വാദകരും ഈ സമീപനത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു.

Leave a Reply