ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. വൻ ഹൈപ്പാണ് ചിത്രത്തിന് ഉള്ളത്. നിരവധി ഫാൻസ് ഷോകളാണ് വിവിധയിടങ്ങളില്‍ ചിത്രത്തിന് സംഘടിപ്പിക്കുന്നത്. തൊടുപുഴ ആശിര്‍വാദ് സിനിപ്ലക്സ് തിയറ്ററുകളില്‍ ഫാൻസ് ഷോ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്
അതേസമയം എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക് അറിയാം. ഞാൻ കുറെ സ്വീക്വൻസുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. ഞാൻ എക്സൈറ്റഡാണ്. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍ അന്നത്തെ പോലെ തന്നെ തനിക്ക് രാജുവേട്ടനും ലാലേട്ടനും ഒക്കെയുള്ള ഒരു തിയറ്ററില്‍ കാണാനായാല്‍ ഗംഭീരമാകു”മെന്നുമായിരുന്നു നടൻ പറഞ്ഞത്.
ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.