Spread the love

തികച്ചും സർപ്രൈസായാണ് എമ്പുരാൻ ട്രെയിലർ എത്തിയത്. ട്രെയിലർ എത്തി മണിക്കൂറിനകം തന്നെ 3.2 മില്യൺ വ്യൂസ് കാഴ്ചക്കാരെ നേടി. ബ്രഹ്മാണ്ഡം ചിത്രം തന്നെയാണ് എമ്പുരാൻ എന്ന് ട്രെയിലർ കാണിച്ചുതരുന്നു.മോഹൻലാലും മഞ്ജു വാര്യരും പൃഥ്വിരാജും ഇന്ദ്രജിത്തുമെല്ലാം ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നു. എന്നാൽ ഡ്രാഗൺ ചിഹ്നമുള്ള ഡ്രസ് ധരിച്ച് പുറംതിരിഞ്ഞ് നിൽക്കുന്ന ഒരാളെയും കാണാം. ആളുടെ മുഖം വ്യക്തമായി കാണാത്ത രീതിയിൽ ആണ് ട്രെയിലറിൽ കാണിക്കുന്നത്. മിന്നിമാഞ്ഞു പോകുന്ന കഥാപാത്രം. ടൊവിനോ തോമസ് ആണോ ഇൗ മിസ്റ്ററി ഡ്രാഗൺ മാൻ എന്നാണ് സോഷ്യൽ മീഡിയയുടെ സംശയം.

ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസിനെ ദൈവപുത്രൻ എന്നാണ് ലൂസിഫറിൽ സ്റ്രീഫൻ നെടുമ്പള്ളി വിശേഷിപ്പിക്കുന്നത്. എന്നാൽ എമ്പുരാൻ ട്രെയിലറിൽ മോഹൻലാൽ പറയുന്ന ഡയലോ ഗ് കൂട്ടി വായിച്ചാണ് വില്ലൻ ടൊവിനോ തോമസ് എന്ന് ആരാധകർ ഉറപ്പിക്കുന്നത്. ദൈവപുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനെ അല്ലാതെ വേറെ ആരെ ആശ്രിക്കാൻ ! സ്റ്റീ ഫൻ നെടുമ്പള്ളി അഥവാ അബ്രാം ഖുറേഷി ! പിതാവിന്റെയും പുത്രന്റെയും ഇടയിൽ വിരിഞ്ഞ ഇരുട്ടിന്റെ പൂവ് ! തമോഗോളങ്ങളുടെ എമ്പുരാൻ !

ഫഹദ് ഫാസിൽ,​ ബ്രേക്കിങ് ബാഡ് താരം ജോൻ കാ‌ലോ എസ് പൊസിറ്റോ ഇവരിൽ ആരെങ്കിലുമാണോ എമ്പുരാനിലെ വില്ലൻ എന്ന് സംശയിക്കുന്നവരും ഏറെയാണ്. ഫഹദ് എമ്പുരാനിലുണ്ടെന്ന രീതിയിൽ മുൻപും അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കഴിഞ്ഞ നവംബർ ഒന്നിന് എമ്പുരാൻ ടീം ഒരു പോസ്റ്റർ പങ്കുവച്ചപ്പോഴാണ് സമാനമായ സംശയം ഉയർന്നത്. വെള്ള ഷർട്ടിട്ട് പുറം തിരിഞ്ഞ് നിൽക്കുന്ന ഒരാളായിരുന്നു ആ പോസ്റ്ററിൽ ഉണ്ടായിരുന്നത്. ആ ചിത്രത്തിലും ഷർട്ടിൽ ഒരു ചുവന്ന ഡ്രാഗൺ ഉണ്ടായിരുന്നു. പൃഥ്വിരാജിനും ഫഹദിനും ഒപ്പമുള്ള ഒരു ചിത്രം അടുത്തിടെ മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മസൂദിനും രംഗയ്ക്കും ഒപ്പം എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. എന്തായാലും എമ്പുരാനിൽ ആരും പ്രതീക്ഷിക്കാത്ത ഒരുതാരം സർപ്രൈസ് റോളിൽ ഉണ്ടെന്ന വാർത്ത ശക്തമാണ്. അത് ആരെന്ന് മാർച്ച് 27ന് എമ്പുരാൻ റിലീസ് ചെയ്യുമ്പോൾ അറിയാം.

Leave a Reply