Spread the love

വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ കണ്ടെത്തി മലർ വാടിയിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് നിവിൻ പോളി. പിന്നീട് ട്രാഫിക്കിലെ കാമിയോ റോളും മെട്രോ, സെവൻസ് തുടങ്ങിയ ചിത്രങ്ങളും ഒരു നടനെന്ന നിലയിൽ നിവിൻ പോളിയുടെ കരിയർ​ഗ്രാഫ് മെല്ലെ ഉയർത്തുകയായിരുന്നുവിനീത് ശ്രീനിവാസന്റെ തന്നെ മറ്റൊരു ജനപ്രിയ ചിത്രമായി 2012ലെ തട്ടത്തിൻ മറയത്ത് നിവിന് വലിയ ഒരു കരിയർ ബ്രേക്ക് തന്നെ ആവുകയായിരുന്നു. പരിചിതനായ സംവിധായകന്റെ, അതിലുപരി ഒരു സുഹൃത്തിന്റെ കരവിരുതിൽ മലയാളികൾക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഒരു റൊമാന്റിക് കോമഡി ചിത്രവും അതിലേറെ ജനപ്രീതി നേടിയ ഒരു നായകനെയുമാണ്. പിന്നീടങ്ങോട്ട് നിവിൻ പോളിക്ക് നടൻ എന്ന നിലയിലും സൂപ്പർ താരം എന്ന നിലയിലും വച്ചടി കയറ്റമായിരുന്നു .

എന്നാൽ കോവിഡിന് ശേഷം നിവിന്‍ പോളിയുടേതായി തിയേറ്ററിലെത്തിയ സിനിമകളൊന്നും വിജയം കണ്ടിട്ടില്ല. തുടരെ പരാജയം താരം ഏറ്റുവാങ്ങിയതുകൊണ്ടു തന്നെ താരത്തിന്റെ തിരിച്ചുവരവ് ആരാധകർ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എന്നാല്‍ സമീപകാലത്തായി പ്രഖ്യാപിക്കെപ്പട്ട പല നിവിന്‍ പോളി സിനിമകളും ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രഖ്യാപിച്ച ഏഴില്‍ 5 പ്രോജെക്റ്റും താരം ഉപേക്ഷിച്ചതായാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ. ഇവയുടെ പോസ്റ്ററുകളും നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല, താരം, ബിസ്മി സ്‌പെഷ്യല്‍, ഡോള്‍ബി ദിനേശന്‍, ശേഖരവര്‍മ രാജാവ് എന്നീ സിനിമകളുടെ പോസ്റ്ററുകളാണ് നിവിന്‍ പോളി പിന്‍വലിച്ചത്. ഇതോടെ എന്താണ് സംഭവിക്കുന്നതെന്ന ആശങ്കയിലാണ് ആരാധകര്‍.

അതേസമയം സംശയമുള്ള ഒരു പ്രോജെക്ടിലും തല വയ്ക്കരുതെന്നും ഇനിയൊരു ഗംഭീര തിരിച്ചുവരവ് ആണ് തങ്ങൾ പ്രതീക്ഷിക്കുന്നത് എന്നുമാണ് താരത്തിന്റെ ആരാധകർ പ്രതികരിക്കുന്നത്.

Leave a Reply