കുടുംബ പ്രേക്ഷകർക്ക് സിനിമക്കാരെക്കാളും എന്നും പ്രിയങ്കരം സീരിയൽ- റിയലിറ്റി ഷോ താരങ്ങളാണ്. സിനിമക്കാരെ പോലെ താരജാഡകൾ ഒട്ടും ഇല്ല, മാത്രവുമല്ല സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ സോഷ്യൽ മീഡിയ വഴിയും മറ്റും പ്രേക്ഷകർക്ക് മിനി സ്ക്രീൻ താരങ്ങളെടു അത്തറിയാം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇതിൽ തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് എന്നും പ്രിയങ്കരം ഏഷ്യാനെറ്റ് പരമ്പരകളോടാണ്. ഇത്തരത്തിൽ ഇപ്പോൾ ട്രെൻഡിങ് ആയി പോയിക്കൊണ്ടിരിക്കുന്ന ചാനലിലെ ഗീതാഗോവിന്ദം എന്ന ഹിറ്റ് മലയാളം സീരിയലിലെ നായകൻ സാജൻ സൂര്യയുടെ ഒരു തുറന്നു പറച്ചിൽ ആണിപ്പോൾ ഹിറ്റ് ആയി കൊണ്ടിരിക്കുന്നത്.
കരിയറിന്റെ തുടക്കകാലത്ത് താരം ഭാവനയുടെ നായകനായി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ വളരെയധികം പ്രതീക്ഷകളോടെയായിരുന്നു അന്നാ ചിത്രത്തിൽ താൻ നായകനായി അഭിനയിച്ചതെന്നും കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിച്ചുവെന്നും എന്നാൽ സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യമെന്ന ധാരണയിൽ താൻ എത്തിയെന്നും താരം പറയുന്നു.
സീരിയലിലെ മമ്മൂട്ടി എന്നാണ് ആരാധകർ വിളിക്കാറുളളത്. വർഷങ്ങളായി രൂപത്തിൽ യാതൊരു മാറ്റവും സംഭവിക്കാത്തത് കൊണ്ടായിരിക്കും അങ്ങനെ വിളിക്കുന്നത്. ഞാൻ ചെയ്യുന്ന വർക്കൗട്ടുകൾ കാരണമോ അല്ലെങ്കിൽ ജനിതകപരമായ കാര്യങ്ങളോ കൊണ്ടായിരിക്കും മാറ്റമില്ലാത്തത്. അല്ലാതെ മമ്മൂക്കയുമായി എന്നെ താരതമ്യം ചെയ്യാൻ പോലും യോഗ്യതയില്ല. അദ്ദേഹത്തിന്റെ കലാപരമായ സംഭാവന ചിന്തിക്കുന്നതിലും അപ്പുറമാണ്.
സീരിയലുകളിൽ അഭിനയിച്ചുക്കൊണ്ടിരുന്ന സമയത്താണ് ഭാവനയുടെ നായകനായി ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. എന്നാൽ ആ സിനിമയ്ക്കു ശേഷം രക്ഷപ്പെടുമെന്ന് വിചാരിച്ച താൻ രണ്ട് വർഷത്തോളം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്ന സ്ഥിതി ആയിരുന്നുവെന്നും താരം പറയുന്നു. അന്ന് തന്റെ ധാരണ സിനിമ റിലീസായതിനുശേഷം കൂടുതൽ അവസരങ്ങൾ കിട്ടുമെന്നായിരുന്നുവെന്നും ആ ധാരണ മണ്ടത്തരമായിരുന്നു വൈകാതെ മനസിലായെന്നും താരം പറയുന്നു.
അതേസമയം തന്റെ ഭാഗത്ത് നിന്നും സിനിമയിൽ വേഷം ലഭിക്കാനുള്ള അത്തരത്തിലുളള ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇനി ശ്രമിക്കണമെന്നുണ്ടെന്നും താരം പറയുന്നു. ആരെങ്കിലും ചെറിയ ഒരു വേഷമെങ്കിലും തന്ന് സഹായിച്ചാൽ ചിലപ്പോൾ താൻ വിജയിക്കുമായിരിക്കും. ബിഗ്‌ബോസിൽ മത്സരിക്കണമെന്ന ആഗ്രഹമുണ്ട്. എല്ലാ സീസണുകളിലും പങ്കെടുക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിക്കും. ബിഗ്‌ബോസ് പരിപാടി എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്’- സാജൻ സൂര്യ പറയുന്നു.







