Spread the love

തെന്നിന്ത്യയിലെ താര സുന്ദരിയാണ് സാമന്ത. മലയാളികൾക്കും ഏറെ പ്രിയങ്കരിയായ സാമന്തയും നാ​ഗ ചൈതന്യയുമായുള്ള വിവാഹവും ശേഷം നടന്ന വിവാഹമോചനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ തരണം ചെയ്ത് തന്റെ അഭിനയ ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരം ഇപ്പോൾ. ഈ അവസരത്തിൽ ഒരു ഫോട്ടോയാണ് ഏറെ ചർച്ചയായി മാറിയിരിക്കുന്നത്.

സംവിധായകന്‍ രാജ് നിദിമോരുവും സാമന്തയും തമ്മിലുള്ളതാണ് ഫോട്ടോ. കഴിഞ്ഞ ദിവസം ആയിരുന്നു ഫോട്ടോ പുറത്തുവന്നത്. പിന്നാലെ ഇരുവരും ഡേറ്റിങ്ങിലാണെന്ന തരത്തിൽ പ്രചരണം നടന്നു. ഇതിന് പിന്നാലെ വലിയ വിമർശനമാണ് സാമന്തയ്ക്ക് നേരെ വരുന്നത്. രാജ് വിവാഹിതനാണ് എന്നതാണ് അതിന് കാരണം. രാജ് ഒരു കുടുംബവുമായി കഴിയുന്ന ആളാണെന്നും അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോ പരസ്യമായി പങ്കിടരുതായിരുന്നുവെന്നുമാണ് വിമർശനം. ‘സ്വന്തം ദാമ്പത്യം തകർന്നു, മറ്റൊരു സ്ത്രീയുടെ ജീവിതം ഇല്ലാതാക്കരുത്’ എന്നാണ് സാമന്തയുടെ പോസ്റ്റിന് താഴെ ഒരാൾ കമന്റ് ചെയ്തത്.

വേള്‍ഡ് പിക്കിള്‍ബോള്‍ ലീഗില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു സാമന്തയും രാജും. അതേസമയം, രാജും ഭാര്യയും അകന്നാണ് കഴിയുന്നതെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും വൈകാതെ വേർപിരിയുമെന്നും പറയപ്പെടുന്നു. ഇതിനിടെ അനാവശ്യ പ്രചരണങ്ങൾ വേണ്ടെന്നും രാജും സാമന്തയും നല്ല സുഹൃത്തുക്കളാണെന്നു ആരാധകർ പറയുന്നു. എന്തായാലും ഇക്കാര്യത്തിൽ താരം വിശദീകരണമൊന്നും നൽകിയിട്ടില്ല.

Leave a Reply