Spread the love

പൊതുവേദിയിൽ വാൾ സമ്മാനമായി നൽകിയ ആരാധകനോട് ദേഷ്യപ്പെട്ട് നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽ ഹാസൻ. ചെന്നൈയിൽ നടന്ന പാർട്ടി മീറ്റിങ്ങിനിടെയാണ് കമൽ ഹാസന് വാൾ നൽകാനായി ആരാധകൻ എത്തിയത്. നാല് ആരാധകർ ചേർന്ന് കമൽ ഹാസന് വാൾ നൽകുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

നിരവധി ആളുകൾ കമലിനൊപ്പം ഫോട്ടോ എടുക്കാനായി വേദിയിലേക്ക് എത്തിയിരുന്നു. ഇതിനിടെയാണ് രണ്ട് മൂന്ന് പേർ വാളുമായി എത്തിയത്. വാളുമായി എത്തിയ ആളുകളോട് കമൽ ദേഷ്യപ്പെടുന്നുണ്ട്. തൊട്ടുപിന്നാലെ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

ആദ്യം ശാന്തമായി ഫോട്ടോയ്ക്ക് പോസ് ചെയ്തെങ്കിലും ആരാധകർ വാൾ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം രോഷം പ്രകടിപ്പിക്കുന്നതുകാണാം. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. കമൽ ഹാസനെ കൊല്ലാൻ നോക്കുവാണോ എന്ന് ആരാധകർ തമാശ രൂപേണ കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം കമൽ ഹാസന്റെ മണിരത്‌നം ചിത്രം തഗ് ലൈഫ് ബോക്‌സ് തിയേറ്ററിൽ കൂപ്പുകുത്തുന്ന കാഴ്ചയായിരുന്നു കണ്ടത്. ഒരുപാട് പ്രതീക്ഷകളുമായെത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസിൽ യാതൊരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ല.

Leave a Reply