ഇക്കഴിഞ്ഞ ദിവസമാണ് മലയാളികളുടെ ഇഷ്ട ബാല താരമായിരുന്ന നടൻ കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം. വിവാഹത്തിന് പിന്നാലെ നടൻ ജയറാം അടങ്ങുന്ന കുടുംബത്തേയും കൂട്ടി നവദമ്പതികൾ ഫിൻലൻഡിലേക്ക് പരന്നിരുന്നു. ഇപ്പോഴിതാ ഭാര്യ പാർവതി, കാളിദാസ്, തരിണി, മാളവിക, മാളവികയുടെ ഭർത്താവ് നവനീത് എന്നിവർക്കൊപ്പമുള്ള ജയറാമിന്റെ ക്രിസ്തുമസ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് വൈറൽ ആവുന്നത്.
ഫിൻലാൻഡിലെ മരം കോച്ചുന്ന തണുപ്പിലും കേരളത്തനിമയിലുള്ള വേഷത്തിൽ മഞ്ഞിനിടയിലൂടെ നടക്കുന്ന ജയറാമിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ജയറാമിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരാണ് അഭിപ്രായങ്ങൾ പങ്കുവച്ച് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. അത് മഞ്ഞുമ്മൽ ബോയ്സ് ആണെങ്കിൽ ഇത് മഞ്ഞുമ്മൽ ജയറാമേട്ടൻ, മലയാളി മാമന് വണക്കം, സമ്മർ ഇൻ ബത് ലഹേം, അവിടെയും രാം രാജ് കോട്ടൺമുണ്ട് ആണോ?, രാം രാജിന്റെ പരസ്യം അന്റാർട്ടിക്കയിൽ ചെയ്യാൻ പോയതാണോ തുടങ്ങി നിരവധി രസകരമായ കമ്മെന്റുകളാണ് താരത്തിന്റെ ചിത്രത്തിന് താഴെ വരുന്നത്.