വിവാഹിതയായെന്ന് വെളിപ്പെടുത്തി നടിയും മോഡലുമായ ഐശ്വര്യ സുരേഷ്. ഒരുവർഷം മുൻപായിരുന്നു വിവാഹമെന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. കളി, തിങ്കളാഴ്ച നിശ്ചയം,ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച ഐശ്വര്യ ലച്ചു ഗ്രാം എന്ന പേജിൽ പങ്കുവയ്‌ക്കുന്ന ബോൾഡ് ഫോട്ടോ ഷൂട്ടുകളിലും തിളങ്ങിയിരുന്നു.
ഏറെക്കാലമായി സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരുന്ന താരം ഒരുപാട് മുൻ പോസ്റ്റുകളും ഡിലീറ്റ് ചെയ്തിരുന്നു. ഈ മനോഹരമായ സോളിനൊപ്പമുള്ള വിവാഹ ജീവിതം ഒരുവർഷത്തിലേക്ക് എന്ന കുറിപ്പിനൊപ്പമാണ് പങ്കാളിയുടെ ചിത്രങ്ങൾ ഐശ്വര്യ പുറത്തുവിട്ടത്. 2024 ഏപ്രില്‍ ഒന്നിനായിരുന്നു വിവാഹം എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിട്ടുണ്ട്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലും തിളങ്ങിയ ലച്ചു ആരോഗ്യം മോശമായതോടെയാണ് ഷോ മതിയാക്കിയത്. ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും ദുരന്തങ്ങളെക്കുറിച്ചും താരം വെളിപ്പെടുത്തിയത് വൈറലായിരുന്നു. കേരളത്തിൽ ജനിച്ച ഐശ്വര്യ ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിലാണ് വളർന്നത്.