ചെർപ്പുളശ്ശേരി: തിരൂരിലെ ഹോട്ടൽ ഉടമ സിദ്ദീഖിനെ താൻ കൊന്നിട്ടില്ലന്ന് കേസിലെ പ്രതി ഫർഹാന. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖൂം ചേർന്നാണ്. കൃത്യം നടക്കുമ്പോൾ ഹോട്ടൽ മുറിയിലുണ്ടായിരുന്നെന്നും കൊലപാതകത്തിൽ ഹണി ട്രാപ്പാണന്നുള്ളത് ശരിയല്ലെന്നും ഫർഹാന പറഞ്ഞു .
കേസന്വേഷണത്തിൻ്റെ ഭാഗമായി തിരൂർ പോലീസ് പ്രതികളെ പാലക്കാട് ജില്ലയിലെ അഗളിയിലും ഫർഹാനയുടെ വീടായ ചളവറയിലുമെത്തിച്ച് തെളിവെടുപ്പിനിടെയാണ് ഫർഹാന മാധ്യമങ്ങളോട് പ്രതികരിച്ചത്.
തെളിവെടുപ്പിൽ കൃത്യത്തിനു ശേഷം ഫർഹാനയും, ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫർഹാനയുടെ വീടിന് പിന്നിൽ വെച്ചാണ് കത്തിച്ച് നശിപ്പിച്ചിരിക്കുന്നത്. ഫർഹാന പറഞ്ഞതനുസരിച്ചാണ് വസ്ത്രങ്ങൾ കത്തിച്ചതെന്ന് മാതാവ് ഫാത്തിമ പോലീസിനോട് പറഞ്ഞു. തെളിവെടുപ്പിൽ ഇതിൻ്റെ കത്തിക്കരിഞ്ഞ ഭാഗം കണ്ടെടുത്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിന്നായി ഫർഹാനയുടെ പിതാവിനോടും, മാതാവിനോടും നാളെ തിരൂരിൽ എത്താൻ തിരൂർ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.