Spread the love


പാർലമെന്റിനു സമീപം കിസാൻ പാർലമെൻറ് രൂപീകരിച്ച് കർഷകർ;മേദിക്കെതിരെയടക്കം 4 പ്രമേയങ്ങൾ

ന്യൂഡൽഹി : കേന്ദ്രസർക്കാർ പാസാക്കിയ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെൻറിനു സമീപം ജന്തർ മന്തറിൽ കിസാൻ പാർലമെൻറ് സംഘടിപ്പിച്ച് കർഷകർ.രാജ്യം കണ്ട ഏറ്റവും വലിയ കർഷക വിരോധിയായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്ന് ആരോപിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ ദേശീയ കോ-ഓർഡിനേറ്ററും മലയാളിയുമായ കെ. ബിജു അവതരിപ്പിച്ച പ്രമേയം സമാന്തര പാർലമെന്റിൽ കർഷകർ പാസാക്കി.പ്രക്ഷോഭ കേന്ദ്രമായ സിംഘവിൽ നിന്ന് 5 ബസുകളിലായി പുറപ്പെട്ട ഇരുന്നൂറോളം കർഷകരെ ഡൽഹി- ഹരിയാന അതിർത്തിയിൽ പോലീസ് തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് വഴിവച്ചു.കർഷകരെ പരിശോധിച്ച ശേഷമേ കർഷകരെ ഡൽഹിയിലേക്ക് കടത്തിവിടൂ എന്നു പോലീസും പറ്റില്ലെന്ന് കർഷകരും നിലപാടെടുത്തു. എന്നാൽ,കർഷക സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ പരിശോധന ഒഴിവാക്കാൻ പോലീസ് തീരുക്കുകയായിരുന്നു.
എന്നാൽ,ജന്തർ മന്തറിലെത്തിയ കർഷകരെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ നിരത്തി പോലീസ് തടഞ്ഞു.ഏറ്റുമുട്ടൽ വേണ്ടന്നു തീരുമാനിച്ച കർഷകർ അവിടെ കിസാൻ പാർലമെൻറ് സംഘടിപ്പിക്കുകയായിരുന്നു. കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊല്ലയെ സ്പീക്കറായും കർഷക നേതാവ് മങ്ജീത് സിങ്ങിനെ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തു. പിന്നാലെ കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ട ചർച്ച സംഘടിപ്പിച്ചു. മോദിക്കെതിരെ അടക്കം നാല് പ്രമേയങ്ങൾ പാസാക്കി. വൈകിട്ട് അഞ്ച് മണിയോടെ കർഷകർ വളരെ സിംഘവിലേക്ക് മടങ്ങി. അടുത്ത സംഘം ഇന്നെത്തും. പാർലമെൻറ് സമ്മേളനം സമാപിക്കുന്ന ഓഗസ്റ്റ് 13 വരെ ഇതു തുടരനാണ് തീരുമാനം.കേരളത്തിൽ നിന്ന് ദേശീയ കർഷക സമാജം,അഖിലേന്ത്യ ഫാർമേഴ്സ് അസോസിയേഷൻ, ഫാർമേഴ്സ് റിലീഫ് ഫോറം എന്നീ സംഘടനകളിൽ നിന്നുള്ള 13 പേരും പങ്കെടുത്തു.

Leave a Reply