Spread the love

ന്യൂഡൽഹി :കേന്ദ്ര സർക്കാരിൻറെ വിവാദ കർഷക നിയമങ്ങൾ ക്കെതിരെ ഡൽഹി അതിർത്തിയിൽ ആരംഭിച്ച പ്രതിഷേധ സമരം ആറുമാസം പിന്നിട്ടിരിക്കുകയാണ്.കൂടാതെ ഇന്ന് രാജ്യമാകെ പ്രതിക്ഷേധ ദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുകയാണ്.

Farmers intensify strike after 6 months; Today is the day of protest.

ഈ പ്രതിഷേധ ദിനത്തിനും,കർഷക സമരത്തിനും പിന്തുണയുമായി 12 പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. 2020 നവംബർ 26 ന് ഡൽഹി അതിർത്തി ആരംഭിച്ച കർഷകസമരം ‘മെയ്‌ 26 ആകുമ്പോഴേക്കും ആറുമാസം പിന്നിടുകയാണ്. ഈ ദിവസം പ്രതിക്ഷേത ദിനമായി തെരഞ്ഞെടുക്കാൻ കാരണം,നരേന്ദ്ര മോദി അധികാരത്തിൽ വന്നിട്ട് 7 വർഷം പിന്നിടുന്ന അവസരമായതിനാലാണ് എന്ന് കർഷക സംഘടനാ നേതാവ് ബൽബീർ സിംഗ് രാജേൾ വ്യക്തമാക്കി.

Leave a Reply