സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷകർ; 29ന് പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റിലേക്ക് വീണ്ടും മാര്‍ച്ച് പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന ഈമാസം 29ന് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഇന്നലെ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.
ഗാസിപൂര്‍, തിക്രി ബോര്‍ഡറുകളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ട്രാക്ടറുകളില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. എവിടെവെച്ചാണോ പൊലീസ് തടയുന്നത്, അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. നവംബര്‍ 26ന് മുന്‍പ് നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍, സമരം ശക്തമാക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.