Spread the love
പ്രശസ്ത ഫാഷൻ ഡിസൈനർ പ്രത്യുഷ ​ഗരിമെല്ലയെ മരിച്ച നിലയിൽ കണ്ടെത്തി

തെലുങ്ക് സിനിമാ മേഖലയിലെ പ്രശസ്ത ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ അപ്പാർട്ട്‌മെന്റിലെ കുളിമുറിയിലാണ് പ്രത്യുഷ മരിച്ച് കിടന്നിരുന്നത്. തിരച്ചിലിൽ ഇവരുടെ മുറിയിൽ നിന്ന് കാർബൺ മോണോക്‌സൈഡിന്റെ കുപ്പി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വിഷവാതകം ശ്വസിച്ചാകാം മരണമെന്ന് സംശയിക്കുന്നു. അമേരിക്കയിൽ ഫാഷൻ ഡിസൈനിംഗ് പഠിച്ച പ്രത്യുഷ ഹൈദരാബാദിലാണ് കരിയർ ആരംഭിച്ചത്. 2013ൽ സ്വന്തം പേരിൽ ബ്രാൻഡ് തുടങ്ങി.

Leave a Reply