Spread the love

മകളോടൊപ്പം ഇത്തവണ (MBBS) എംബിബിഎസ് പഠനത്തിന് തയ്യാറെടുക്കുകയാണ് അമ്പത്തിനാലുകാരനായ ബിപിസിഎല്‍ കൊച്ചി റിഫൈനറി ഉദ്യോ​ഗസ്ഥനായ ലഫ് കേണൽ ആർ മുരു​ഗയ്യൻ. മകൾ ശീതളിനൊപ്പമാണ് ഇദ്ദേഹം നീറ്റ് പരീക്ഷക്ക് തയ്യാറെടുത്തത്. കൾക്കൊപ്പം നീറ്റ് പരീക്ഷക്ക് പഠിക്കാൻ തയ്യാറെടുത്ത മുരു​ഗയ്യന് പൂർ‌ണ്ണ പിന്തുണയു‌മായി ഭാര്യ മാലതിയുമുണ്ടായിരുന്നു. പ്രായപരിധിയില്ലാതെ ആർക്ക് വേണമെങ്കിലും നീറ്റ് പരീക്ഷയെഴുതാം എന്ന സുപ്രീം കോടതിയുടെ വിധിയാണ് മുരു​ഗയ്യന് തന്റെ ആ​ഗ്രഹം പൂർത്തിയാക്കാനുള്ള അവസരം നൽകിയത്.ഇന്നലെ വന്ന അലോട്ട്മെന്റിൽ മുരു​ഗയ്യന് ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളേജിലും മകൾ ശീതളിന് പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളേജിലുമാണ് പ്രവേശനം ലഭിച്ചത്. ഡോക്ടറാകാനായിരുന്നു ആ​ഗ്രഹമെങ്കിലും കുടുംബാം​ഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങിയാണ് എഞ്ചീനീയറിം​​ഗ് തെരഞ്ഞെടുത്തത്. ഇതിനിടയിൽ നിയമം, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദങ്ങളും കരസ്ഥമാക്കി.

Leave a Reply