പൂജപ്പുര: തിരുവനന്തപുരം പൂജപ്പുരയിൽ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും കൊല്ലപ്പെട്ടു. തിരുവനന്തപുരം മുടവന്മുകളിൽ ചൊവ്വാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. സുനിൽ, മകൻ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൻ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്.
അരുണിൽ നിന്നും വേർപെട്ട് താമസിക്കുകയായിരുന്ന മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് അരുൺ വീട്ടിലെത്തിയത്. എന്നാൽ അരുണിനോട് വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് സുനിലിന്റെ മകൾ പറഞ്ഞു. തുടർന്നാണ് അരുൺ കത്തിയെടുത്ത് കുത്തിയത്.